15 കാരിയെ 29 പേര്‍ കൂട്ടബലാത്സംഗം ചെയ്ത സംഭവം ; 26 പേര്‍ അറസ്റ്റില്‍

15 കാരിയെ 29 പേര്‍ കൂട്ടബലാത്സംഗം ചെയ്ത സംഭവം ; 26 പേര്‍ അറസ്റ്റില്‍
Sep 24, 2021 10:13 AM | By Truevision Admin

മുംബൈ : മഹാരാഷ്ട്രയിലെ ഡോംബിവലിയില്‍ 15കാരിയെ 29പേര്‍ ചേര്‍ന്ന് 9 മാസത്തോളം കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഇതുവരെ 26 പ്രതികളെ പൊലീസ് പിടികൂടി. പ്രായപൂര്‍ത്തിയാകാത്ത 2 പേരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു.

ജനുവരിയില്‍ ആദ്യം കാമുകനാണ് കുട്ടിയെ പീഡിപ്പിച്ചത്. പിന്നീട് പീഡന ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി കാമുകന്റെ സുഹൃത്തുക്കളും പീഡിപ്പിച്ചു. 9 മാസത്തിനിടെ കൗമാരക്കാരി നിരവധി തവണ പീഡനത്തിനിരയായി.

ഇന്നലെയും പീഡിപ്പിക്കപ്പെട്ടെന്ന് ഒടുവില്‍ പൊലീസിന് മുന്നിലെത്തിയ കുട്ടി മൊഴി നല്‍കി. ഉപദ്രവിച്ച 29 പേരെക്കുറിച്ചുള്ള വിവരങ്ങളും കൈമാറി. ആദ്യം ലോക്കല്‍ പൊലീസും സംഭവത്തിന്റെ ഗൗരവം മനസിലാക്കി പ്രത്യേക സംഘവും അന്വേഷണം തുടങ്ങി.

ഇതിനോടകം 26 പേര്‍ അറസ്റ്റിലായിട്ടുണ്ട്. ശേഷിക്കുന്ന മൂന്ന് പേരും ഉടന്‍ പിടിയിലാവുമെന്ന് പൊലീസ് പറയുന്നു. അവശയായ പെണ്‍കുട്ടി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഡോംബിവലി, ബദ്‌ലാപൂര്‍, മുര്‍ബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ വച്ചായിരുന്നു പീഡനം.

ഇലക്ടോണിക് തെളിവുകളടക്കം ശേഖരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. നാക്കിനാക്കയില്‍ ടെംപോ വാനില്‍ സ്ത്രി പീഡനത്തിനരയായി മരിച്ചതടക്കം സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ധിച്ചെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

15-year-old gang-raped by 29 men; 26 people arrested

Next TV

Related Stories
#murder | ബൈക്ക് പാർക്ക് ചെയ്തതിനെ ചൊല്ലി തർക്കം; യുവാവിനെ സഹോദരൻ വെട്ടിക്കൊന്നു

May 5, 2024 05:11 PM

#murder | ബൈക്ക് പാർക്ക് ചെയ്തതിനെ ചൊല്ലി തർക്കം; യുവാവിനെ സഹോദരൻ വെട്ടിക്കൊന്നു

ഇതിന് പിന്നാലെ സൻവർണ മനോജിനെ കോടാലി കൊണ്ട് വെട്ടി...

Read More >>
#Murder | മാതാവിനെയും മുത്തച്ഛനെയും വിഷം കൊടുത്ത് കൊലപ്പെടുത്തിയ 20 കാരൻ അറസ്റ്റിൽ

May 5, 2024 05:09 PM

#Murder | മാതാവിനെയും മുത്തച്ഛനെയും വിഷം കൊടുത്ത് കൊലപ്പെടുത്തിയ 20 കാരൻ അറസ്റ്റിൽ

നൂറു പേരിലധികം അന്ന് ഭക്ഷണം കഴിച്ചുവെന്നും അതിൽ രണ്ട് പേർക്ക് മാത്രമാണ് ആരോഗ്യപ്രശ്‌നങ്ങളുണ്ടായതെന്നും...

Read More >>
#crime | മകന്‍ കാമുകിക്കൊപ്പം പോയി; അമ്മയെ തൂണില്‍ കെട്ടിയിട്ട് മർദ്ദിച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍

May 5, 2024 03:59 PM

#crime | മകന്‍ കാമുകിക്കൊപ്പം പോയി; അമ്മയെ തൂണില്‍ കെട്ടിയിട്ട് മർദ്ദിച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍

പെണ്‍കുട്ടിയെ ഈവര്‍ഷം വിവാഹം കഴിപ്പിക്കാന്‍ വീട്ടുകാര്‍ ആലോചിച്ചുവരുന്നതിനിടെയാണ് കാമുകനൊപ്പം പോയത്....

Read More >>
#MURDER | പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച യുവാക്കളെ തല്ലിക്കൊന്ന് ആൾക്കൂട്ടം

May 5, 2024 02:56 PM

#MURDER | പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച യുവാക്കളെ തല്ലിക്കൊന്ന് ആൾക്കൂട്ടം

തുടര്‍ന്ന് സാമുദായിക നേതാക്കളുമായി പോലീസ് ചര്‍ച്ചയാരംഭിച്ചു. ഇതിനിടെ പുറത്തുണ്ടായിരുന്ന ജനക്കൂട്ടം ഹാളിനകത്തേക്ക് ഇരച്ചുകയറുകയും യുവാക്കളെ...

Read More >>
#murder | കരിമ്പ് ജ്യൂസിൽ സയനൈഡ് കലർത്തി പിതാവിനേയും ഭാര്യയേയും കൊന്നു;  മകൻ ആശുപത്രിയിൽ

May 5, 2024 02:24 PM

#murder | കരിമ്പ് ജ്യൂസിൽ സയനൈഡ് കലർത്തി പിതാവിനേയും ഭാര്യയേയും കൊന്നു; മകൻ ആശുപത്രിയിൽ

വളരെ ആസൂത്രിതമായിട്ടാണ് കൊലപാതകമെന്ന് മകർപുര പോലീസ്...

Read More >>
Top Stories